ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية******************** ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************

ഓര്‍മ്മകുറിപ്പുകള്‍


മാമ്പഴക്കാലത്തെ  ആദ്യ നോമ്പ്‌

"നോമ്പ് കാലത്ത് ശരിക്കും സ്കൂള്‍ ഉണ്ടാവാന്‍ പാടില്ല ല്ലേ.. നമ്മുടെ എല്‍ . പി സ്കൂള്‍ പോലെ ഒഴിവായിരികണം..." ആദ്യ നോമ്പിന്റെ അന്ന് സ്കൂളിലേക്ക്‌ പോവുന്ന വഴിയില്‍ ഞാന്‍ ആണ് പറഞ്ഞത് എങ്കിലും കൂടെ ഉണ്ടായിരുന്നവര്‍ തലയാട്ടി "ശരി" എന്ന്  സമ്മതിച്ചു.

"രാവിലെ തന്നെ നല്ല വെയില്‍ ഉണ്ട് ല്ലേ" ... അസീസ് പറഞ്ഞു  " ഈ നോമ്പ് വൈകുന്നേരം വരെ ഈ ചൂടുള്ള വെയിലില്‍ എങ്ങിനെ  എത്തിക്കും എന്നാണു എന്‍റെ ചിന്ത"...

"അതൊന്നും സാരമില്ല അസീസേ, പടചോനില്ലേ നമ്മുടെ കൂടെ.." എല്ലാതിന്നും ഗൌരവത്തില്‍ ഉത്തരം പറയുന്ന മുനീര്‍ പറഞ്ഞു...

നോമ്പിന്‍റെ തുടക്ക ദിവസം ആയത് കൊണ്ടാണെന്ന് തോന്നുന്നു, അന്ന് എല്ലാ മുസ്ലിം കുട്ടികളും നേരത്തെ തന്നെ സ്കൂളില്‍ എത്തിയിട്ടുണ്ട്... ഒന്നാം പിരീഡിന്റെ അവസാന മിനുട്ടുകളില്‍  "ഗുഡ് മോര്‍ണിംഗ് സര്‍" എന്നും പറഞ്ഞു ഓടി കിതച്ചു വൈകി വരാറുള്ള സിറാജ് വരെ അന്ന് കൃത്യം ഒമ്പത് മണിക്ക് തന്നെ വന്നിരിക്കുന്നു... അവന്‍ നേരത്തെ വന്നത് കണ്ടപ്പോള്‍ ചില കൂട്ടുകാര്‍ അവനോടു പോയി ചോദിച്ചു "നിന്റെ വീട്ടിലെ ക്ലോകിലെ സമയം തെറ്റാണ് ല്ലേ " എന്ന്... അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി " ഇന്ന് എട്ടു മണിക്ക്  ഒരു ട്യുഷന്‍ സ്പെഷല്‍ ഉണ്ടായിരുന്നു, അതിന്നു വേണ്ടി നേരത്തെ വന്നതായിരുന്നു.. പക്ഷെ അവിടെ എത്തുമ്പോഴേക്കും ക്ലാസ്‌  കഴിഞ്ഞിരുന്നു.. കാരണം ഞാന്‍ അവിടെ എത്തിയത് 8:45ന്നു ആയിരുന്നു" (അഥവാ ഇന്നും അവന്‍ കരുതിക്കൂട്ടി നേരത്തെ വന്നതല്ല എന്നര്‍ത്ഥം)



ആദ്യ പിരീഡ് മാത്സ് ആണ്.. ക്ലാസ്‌ ടീച്ചര്‍ തന്നെയായ ഷാജു മാഷ്‌ വന്നു ക്ലാസ്സ്‌ തുടങ്ങി... . കണക്കിലെ കാര്യമായ പരിപാടി "പ്രോബ്ലം സോള്‍വിംഗ്" ആയത് കൊണ്ട് അദ്ദേഹം പതിവ് പോലെ ടെക്സ്റ്റ്‌ ബുക്കിലെ ഒരു "പ്രോബ്ലം" ബോര്‍ഡിലേക്ക് പകര്‍ത്തി എഴുതാന്‍ തുടങ്ങി... ബോര്‍ഡില്‍ ആ വലിയ "പ്രോബ്ലം" എഴുതി കഴിഞ്ഞു തിരിഞ്ഞു കുട്ടികളെ അഭിമുഖീകരിച്ചപ്പോള്‍  ആ കാഴ്ച കണ്ടു അദ്ദേഹത്തിന്നു കലി കയറി ...



 "അറബിക് ക്ലാസ്സ" ആയ ഞങ്ങളുടെ  ക്ലാസ്സിലെ  മുഴുവന്‍ കുട്ടികളും പാതി മയക്കത്തില്‍ ആയിരുന്നു... പാതിരാക്ക് കഴിച്ച 'അത്താഴം" എല്ലാവരെയും "ശവാസനതിലേക്ക്" തള്ളി വിടുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.. എല്ലാവരെയും ചീത്ത വിളിക്കാന്‍ അദേഹം തുടങ്ങിയപ്പോള്‍, അത് കേട്ട് പാതി മയക്കത്തില്‍ നിന്നും ഞെട്ടിയ ഏറ്റവും പിന്നിലെ ബഞ്ചില്‍ നിന്നും    (പഠിക്കാന്‍ താല്‍പര്യമില്ലെങ്കിലും "പോരാടാനാ"യി മാത്രം സ്കൂളില്‍ വരാറുള്ള) "സിദ്ദിഖ്‌" എഴുന്നേറ്റു നിന്ന് മാഷോട് പറഞ്ഞു.."മാഷെ ഈ റമളാന്‍ മാസം  എന്ന് പറഞ്ഞാല്‍ കുറെ നിസ്കാരവും ഓത്തും  പിന്നെ നോമ്പും  ഒക്കെയുള്ള മാസമാണ് , പ്രത്യേകിച്ച് രാത്രിയിലെ തറാവീഹ് നിസ്കാരം.. എല്ലാരും രാത്രി നിസ്കരിച്ചും ഓതിയും ഇരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഉറക്കം തൂക്കുന്നത് "  
മൂക്കറ്റം കഴിച്ച അത്താഴമാണ് ഉറക്കിന്റെ വില്ലനെങ്കിലും സിദ്ധിക്ക് പറഞ്ഞതില്‍ വിശ്വസിച്ചു , പ്രത്യേകിച്ച് "മതപരമായ വിഷയം ആയത് കൊണ്ട്" ഷാജു മാഷ്‌ മിണ്ടാതെ ഇരുന്നു... അല്ലെങ്കില്‍ തന്നെ കണക്ക് പുസ്തകം മുഴുവന്‍ പ്രോബ്ലം കൊണ്ട് നിറഞ്ഞിരിക്കെ ഇനി മറ്റൊരു പ്രോബ്ലം കൂടി ഉണ്ടാക്കണ്ട എന്ന് മാഷ്‌ കരുതി കാണും... ഈ "ഉറക്ക പ്രോബ്ലം" വിട്ടെങ്കിലും ബോര്‍ഡില്‍ ഏഴുതിയ പ്രോബ്ലം വിടാന്‍ മാഷ്‌ തയാറായില്ല... അത് എല്ലാവരോടും നോട്ടു ബുക്കിലേക്ക് പകര്‍ത്തി എഴുതി "സോള്‍വ്‌ "ചെയ്യാന്‍ പറഞ്ഞു...  പാതി തൂങ്ങിയ ഉറക്ക കണ്ണുകളുമായി ബോര്‍ഡിലെ ആ പ്രോബ്ലം നോട്ടിലേക്ക് എഴുതുന്നത്‌ തന്നെ ചിലര്‍ക്ക് പ്രോബ്ലാമായി അനുഭവപ്പെട്ടു... പക്ഷെ ആ പ്രോബ്ലം നോട്ടു ബുക്കിലേക്ക് പകര്‍ത്തി എഴുതുമ്പോഴേക്കും ആ പിരീഡ് തീര്‍ന്നത് കൊണ്ട് ഞങ്ങളും മാഷും അന്നത്തെ ആ പ്രോബ്ലാത്തില്‍ നിന്നും രക്ഷപ്പെട്ടു...

അടുത്ത പിരീഡ് മധുരമാം "മരു"ഭാഷ യുടെത് ആണ് .... അഥവാ അറബിക്... ക്ലാസ്സെടുക്കുന്ന മാഷും കുട്ടികളുടെ അതെ  "അത്താഴ പ്രശനം" അനുഭവിക്കുന്നത് കൊണ്ട് മൂപ്പര്‍ക്കും അന്ന് ക്ലാസ്സെടുക്കാന്‍ വലിയ താല്പരയം ഇല്ല.. തമാശകള്‍ കൊണ്ട് ക്ലാസ്സിലെ കുട്ടികളെ കയ്യില്‍ എടുക്കാറുള മാഷ്‌  അന്ന് "ഉറക്ക ചടപ്പ്" കാരണം തമാശ പോലും പറയാന്‍ താല്പരയം കാണിച്ചില്ല ... ക്ലാസ്സ്‌ ഒന്നും എടുക്കാതെ പഴയ പാഠങ്ങള്‍ വായിച്ചു നോക്കാന്‍ പറഞ്ഞു കൊണ്ട് മൂപ്പര്‍ അങ്ങിനെ ഇരുന്നു.. ടെക്സ്റ്റ് ബുക്കിലെ പഴയ പാഠം വായിക്കുന്നതിനു പകരം അധിക പേരും സ്വപ്നത്തിലെ പുതിയ പാഠങ്ങള്‍ ആയിരുന്നു വായിച്ചു കൊണ്ടിരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം...

അങ്ങിനെ ക്ലാസ്സ്‌ ഉറക്കിന്റെ "നിശബ്ദതയില്‍" ""' ആയിരുന്ന സമയത്ത്  അദ്ദേഹം എന്നെയും അസീസിനെയും അദ്ധേഹത്തിന്റെ അടുത്തേക്ക് വിളിച്ചു... എന്നിട്ട് പറഞ്ഞു.. "നിങ്ങള്‍ എന്റെ വീട്ടില്‍ പോയി, ഭാര്യയോട് അഞ്ഞൂറ് രൂപ അലമാരയില്‍ നിന്നും എടുത്തു തരാന്‍ പറയണം.. എന്നിട്ട് ആ പണവുമായി വേഗം വരണം"..ഞങ്ങളുടെ സ്കൂളിന്‍റെ പിന്‍ വശത്തുള്ള കുന്നിന്‍റെ  മറുഭാഗത്തെ താഴ് ഭാഗത്തായിരുന്നു അന്ന് ആ മാഷിന്റെ വീട്... കുന്നു കയറി ഇറങ്ങി കുറച്ചു നടന്നാല്‍ മൂപ്പരുടെ വീട്ടില്‍ എത്തും... സ്കൂളിന്‍റെ ഏറ്റവും അടുത്തുള്ള നിസ്കാരപ്പള്ളി മൂപ്പരുടെ വീടിന്റെ അടുത്ത് ആയത് കൊണ്ട് ഞങ്ങള്‍ക്കെല്ലാം മൂപ്പരുടെ വീട് നന്നായി അറിയാമായിരുന്നു...

അങ്ങിനെ ഞാനും അസീസും ആ കുന്ന് കയറി മാഷുടെ വീടും ലക്ഷ്യം വെച്ച് നടന്നു... മാമ്പഴക്കാലം ആയത് കൊണ്ട് മാഷുടെ  വീട് എത്തുന്നതിന്റെ ഇടയിലായി ഉള്ള ആ വലിയ മാവിന്റെ ചുവട്ടില്‍ പഴുത്ത മാങ്ങ വീണു കിടക്കുന്നു... റമളാന്‍ ആയത് കാരണം ആ മാവിന്‍ ചുവട്ടിലെ സ്ഥിരം സന്ദര്‍ശകര്‍ എത്താത്തത് കാരണം ആണെന്ന് തോന്നുന്നു അന്ന്  വീണ മാങ്ങ ആരും എടുത്തു കൊണ്ട് പോയിട്ടുണ്ടായിരുന്നില്ല.... 



മാവിന്റെ ചുവട്ടിലൂടെ തന്നെ ആയിരുന്നു വഴിയും എന്നുള്ളത് കൊണ്ട് വീണു കിടക്കുന്ന ആ മാങ്ങക്കു ഞാന്‍ കരുതി കൂട്ടി ഒരു ചവിട്ടു കൊടുത്തു..... അത് നിരങ്ങി മുന്നോട്ടു പോയി.
 " പഴുത്ത മാങ്ങയാണല്ലോ .. ല്ലേ" അസീസ്‌ ചോദിച്ചു ..
 "അതെ" എന്നും പറഞ്ഞു ഞാന്‍ ആ മാങ്ങയെടുത്തു... 
"നല്ല മണം ഉണ്ട് ല്ലേ.." അസീസ്‌ പിന്നെയും ചോദിച്ചു.
 "അതെ" മണത്തു നോക്കി കൊണ്ട് ഞാന്‍ പറഞ്ഞു....
 " എനിക്ക് തിന്നാന്‍ കൊതിയാവുന്നു" അസീസ്‌ പറഞ്ഞു..
 "അപ്പോള്‍ നിനക്ക് നോമ്ബില്ലേ..??? " ഞാന്‍ ചോദിച്ചു..
 "ഇല്ല, എന്നെ ഇന്നലെ അത്താഴം കഴിക്കാന്‍ ഉമ്മ വിളിച്ചില്ല" ... (ഏറ്റവും വലിയ നോമ്പുകാരനായി അഭിനയിച്ചു നടന്നിരുന്ന അവന്റെ ഈ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി... )
എന്നിട്ട് ഞാന്‍ പറഞ്ഞു "എനിക്കും നോമ്ബില്ല, കഴിഞ്ഞ വര്‍ഷത്തെ നോമ്പ്‌ മാസത്തില്‍  മുഴുവന്‍ നോമ്ബുമെടുത്തത് കൊണ്ടാണ് എനിക്ക് പെരുന്നാള്‍ കഴിഞ്ഞ ഉടനെ പനിയും ചര്ധിയും മൂര്ചിക്കാന്‍ കാരണം എന്നും പറഞ്ഞു ഉമ്മ ഇന്നലെ എന്നെയും അത്താഴാതിന്നു വിളിച്ചില്ല .. (നോമ്പുകാരനായി അഭിനയിച്ച എന്റെ ഈ മറുപടി കേട്ട് അവനും ഞെട്ടിക്കാണും ) ...
"അപ്പോള്‍ നമുക്ക് രണ്ടു പേര്‍ക്കും നോമ്ബില്ല ല്ലേ" എന്നും പറഞ്ഞു കൊണ്ട് എന്റെ കയ്യില്‍ ഉണ്ടായിരുന്ന മാങ്ങ വാങ്ങി കൊണ്ട് ഒരു കടിയും കടിച്ചു അസീസ്‌ ചോദിച്ചു... 
എനിക്കും താടോ എന്നും പറഞ്ഞു ഞാനും പിടിച്ചു വാങ്ങി കടിച്ചു...

നല്ല പഴുത്ത "കോമാങ്ങ".. നല്ല മധുരം.. നല്ല സ്വാദ്....

ആ മാങ്ങ തിന്നു കഴിഞ്ഞതിനു ശേഷം ആ മാവിന്‍ ചുവട് മുഴുവന്‍  ഞങ്ങള്‍ അരിച്ചു പെറുക്കി.. രണ്ടു മൂന്നു മാങ്ങ കൂടി കിട്ടി... ഞങ്ങള്‍ രണ്ടു പേരും  അവിടെ തന്നെ ഇരുന്നു  "ആരും ഈ വഴി ഇപ്പോള്‍ വന്നു ഞങ്ങളുടെ "കള്ള"നോമ്പ് പിടികൂടരുതെ ദൈവമേ "  എന്നും മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് ആ മാങ്ങകള്‍ കഴിച്ചു... വലിയ മാങ്ങ ആയത് കൊണ്ട് തന്നെ വയറു ഫുള്‍ ആയി കഴിഞ്ഞിരുന്നു,,, 

നല്ല മണമുള്ള മാങ്ങ ആയത് കൊണ്ട് അടുത്തുള്ള  ഒഴിഞ്ഞ വീട്ടിലെ കിണറിലെ വെള്ളം കോരി എത്ര കഴുകിയിട്ടും മണം പോവുന്നില്ല... അപോഴാണ് വീട്ടിന്‍റെ മുറ്റത്തുള്ള പെരക്കാ മരം കണ്ണില്‍ പെട്ടത്.. അതില്‍ നിന്ന് കുറച്ചു ഇലകള്‍ പറിച്ചെടുത്ത് എടുത്തു ഞങ്ങള്‍ രണ്ടു പേരും നന്നായി കൈ ഉരച്ചു കഴുകി മാങ്ങയുടെ മണം പോക്കി കളഞ്ഞു ... കാരണം പഴുത്ത മാങ്ങയുടെ മണം ഞങ്ങളില്‍ നിന്ന് ഞങ്ങളുടെ കൂട്ടുകാര്‍ക്ക് അനുഭവപ്പെട്ടാല്‍ ഞങ്ങളുടെ "കള്ള നോമ്പ്‌" ' പൊളിയും ...

കൈയും തുടച്ചു പെട്ടെന്ന് തന്നെ മാഷുടെ വീട്ടിലേക്ക് പോയി, മാഷ്‌ പറഞ്ഞത് പോലെ മാഷുടെ ഭാര്യയില്‍ നിന്നും അഞ്ഞൂറ് രൂപയും കൊണ്ട് ഞങ്ങള്‍ സ്കൂളിലേക്ക് തിരിച്ചു... അവസാനിക്കാന്‍ ചില മിനിട്ടുകള്‍ മാത്രം ബാക്കി  ഉണ്ടായിരുന്ന ആ പിരീഡില്‍  മേശയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന മാഷും, പഴയ പാഠങ്ങളില്‍ കിടന്നുറങ്ങുന്ന സഹപാഠികളും ഞങ്ങള്‍ ക്ലാസ്സിലേക്ക് കയറി വരുന്ന ശബ്ദം കേട്ടാണ്  ഞെട്ടിയുണര്‍ന്നത്... 



ഭാര്യയില്‍ നിന്ന് വാങ്ങിയ പണം മാഷ്ക്ക് കൊടുത്തു നോമ്ബുകാരായ  സഹപാഠി കളോടൊപ്പം "കള്ള" നോമ്ബുകാരായി  ഞങ്ങള്‍ രണ്ടു പേരും  അടുത്ത പിരീഡിലെ മാഷെയും കാത്ത്‌ ഇരുന്നു....... 





ഒരു സ്കൂള്‍ അനുഭവം 


കണ്ണോത് സ്കൂളിലെ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ഒരു ദിവസം രാവിലെ സ്കൂളിലേക്ക് പോവുന്ന വഴി :

"നമുക്ക് ഇന്ന് തന്നെ ആ തോട് തെവ്വണം..."  കരിങ്ങാറ്റിക്കല്‍ അസീസ്‌ പറഞ്ഞു...

"എപ്പാ തെവ്വ ??"  വിളയാട്ട് കണ്ടി മുഹമ്മദലിയുടെ ചോദ്യം...

"വൈന്നേരം സ്കൂള്‍ വിട്ടിട്ട് തെവ്വാം " എ. കെ അസീസിന്റെ തീരുമാനം...

ഞങ്ങളുടെ ഗ്രൂപ്പിലെ ബാക്കിയുള്ള ഞാന്‍, പുലിക്കോട് കണ്ടി റഷീദ്‌, കിഴക്കെമടത്തില്‍ റഷീദ്‌, കിഴക്കേടത് മുനീര്‍ തുടങ്ങി എല്ലാവരും തല കുലുക്കി സമ്മതിച്ചു ...

അങ്ങിനെ വൈകുന്നേരത്തെ ലോങ്ങ്‌ ബെല്‍ മുഴങ്ങി ...കുട്ടികളൊക്കെ വീട്ടിലേക്കു ഓടി...ഞങ്ങള്‍ സ്കൂളിനെ ചുറ്റി പറ്റി തന്നെ നിന്ന്...അവസാനത്തെ കുട്ടിയും പോയതിനു ശേഷം ഞങ്ങളുടെ ഗാങ്ങ് മെല്ലെ സ്കൂളിന്‍റെ പിറകിലുള്ള സുരയുടെ പീടികയുടെ പിറകു വശത്തുള്ള വഴിയിലൂടെ മെല്ലെ ലക്ഷയസ്ഥാനത്തേക്ക് നീങ്ങി...എല്ലാവരും പോവുന്ന വഴിക്ക് കുറെ പാളകളും പട്ടകളും കല്ലും കുറ്റിയും ഒക്കെ ശേഖരിച്ചു...അങ്ങിനെ ലക്ഷയസ്ഥാനത്തു എത്തി എല്ലാവരും ഐക്യത്തോടെ പണികള്‍ തുടങ്ങി..ബുക്കും സഞ്ചിയും ചെരിപ്പും ഒക്കെ  കരയില്‍ വച്ച് തോട്ടിലേക്ക് ഇറങ്ങി ..ആദ്യം തന്നെ തോടിനു കുറുകെ മുകള്‍ വശത്തും താഴെ ഭാഗത്തും കല്ലും പട്ടയും ഒക്കെ വച്ച്   കെട്ടുകള്‍ കെട്ടി...തോടിന്റെ രണ്ടു ഭാഗത്തും പാകമായി കൊഴ്തുകാരെയും കാത്തു നില്‍ക്കുന്ന നെല്‍ വയല്‍...മുകളില്‍ നിന്നും വരുന്ന വെള്ളം മെല്ലെ ആ വയലിലേക്ക് തന്നെ തിരിച്ചു വിട്ടു..(വിളഞ്ഞ നെല്ലിന്റെ വില ഞങ്ങള്‍ക്കരിയില്ലല്ലോ) ...അങ്ങിനെ തോട്ടിലെ വെള്ളമെല്ലാം വറ്റിച്ചു കുറെ മീനുകളെ പിടിച്ചു കരക്കിട്ടു..കുറച്ചു പേര്‍ മാളങ്ങളിലും ചെളിയിലുമൊക്കെ കയ്യിട്ടു ഓരോ മീനിനെയും പിടിച്ചു കരക്കിട്ടു..മറ്റു ചിലര്‍ ഈ മീനുകലെയെല്ലാം ഒരു പാളയില്‍ ശേഖരിച്ചു...വഴിപോക്കര്‍ ആരും തന്നെ അത് വഴി അത് വരെ വന്നില്ലെങ്കിലും മീന്‍ പിടി തകൃതിയായി നടക്കുന്നതിന്റെ ഇടയില്‍ ഏതോ ഒരാള്‍ അത് വഴി കടന്നു പോയി...ഞങ്ങള്‍ അയാളെ ശ്രദ്ധിക്കാതെ മീന്‍ പിടിത്തത്തില്‍ മുഴുകി...കുറെ മീനുകള്‍ ..കൈച്ചില്‍ (വരാല്‍), മുഴു, കടു, വെളുംപാറ്റ, ഞെല്ലിക്കോട്ടി,....തുടങ്ങി പുഴ മീനുകളിലെ എല്ലാ വര്‍ഗ്ഗവും ഉണ്ട്... അതും ഒരു ലോഡ്‌ മീന്‍ തന്നെ ഉണ്ട്...എല്ലാവരും നല്ല സന്തോഷത്തില്‍ തന്നെ...

"എന്താടാ .......ന്‍റെ മക്കളെ......എന്‍റെ നെല്ലിലാണോ നിങ്ങളുടെ കളി ???" പിന്നെ ഞങ്ങള്‍ കേട്ടത് ഈ കനത്ത ശബ്ദമാണ്... 

അയാള്‍ പാഞ്ഞടുത്തു വരികയാണ്...

അതിന്നിടയില്‍ ഞങ്ങളില്‍ ആരോ വിളിച്ചു പറഞ്ഞു "എടൊ ഇത് ഈ വയലിന്റെ ആളാ...വേഗം ഓടിക്കോ..."

എല്ലാരും കയ്യില്‍ കിട്ടിയ പുസ്തകവും സഞ്ചിയും ചെരിപ്പും ഒക്കെ എടുത്തു ഓടെടാ ഓട്ടം...ചളിയില്‍ കുളിച്ച ഞങ്ങള്‍ ഓടിയിടെതെല്ലാം ചെളിവെള്ളം ഉറ്റി കൊണ്ടേ ഇരുന്നു...

പിന്നോട്ട് നോക്കി ഓടുന്നതിന്റെ ഇടയില്‍ ചില ആളുകള്‍ വീണു..മറ്റു ചിലരുടെ പുസ്തകം വീണു പോയി...കഷ്ട കാലത്തിന്നു എന്‍റെ ഒരു ചെരിപ്പ് തെറിച്ചു പോയി..(ആ ചെരുപ്പ് എടുത്തു കൊണ്ട് വരാന്‍ ഞാന്‍ ഒരു ചെക്കനെ ഇരുപത്തി അഞ്ചു പൈസ കൂലി കൊടുത്താണ് വിട്ടത്...ചെരിപ്പില്ലാതെ വീട്ടില്‍ പോയാല്‍ ഉള്ള കാര്യം ഓര്‍ത്തു  എന്‍റെ വിറയല്‍ പിന്നെയും കൂടിയിരുന്നു..അവസാനം ചെരുപ്പ് ആ ചെക്കന്‍ എടുത്തു കൊണ്ട് വന്നു തന്നു ) 

എല്ലാരും പേടിച്ചരണ്ട് ഓടി സ്കൂളിന്‍റെ അടുത്തുള്ള കല്‍ബര്ടിന്‍റെ (തോടിന്റെ ചെറിയ പാലം) അടിയില്‍ ഒളിച്ചു  .. മേലും കയ്യും ഡ്രെസ്സും ഒക്കെ കഴുകി വൃത്തിയാക്കി.. ആര്‍ക്കും ഒരക്ഷരം മിണ്ടാനാവുന്നില്ല..സത്യത്തില്‍ പേടിച്ചു വിറക്കുകയാണ്...അതോടോപ്പം തന്നെ അത് വരെ പിടിച്ചു വച്ച എടുക്കാന്‍ പറ്റാതെ ആയ ആ മീനിനെ പറ്റി ചിന്തിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ സങ്കടവും...ഏതായാലും ഇളിംബ്യരായി ഞങ്ങള്‍ പുസ്തകകെട്ടുമായി നനഞ്ഞ ഡ്രസ്സില്‍ വീടിലേക്ക് പോയി..പോവുന്നതിന്റെ ഇടയില്‍ ആ പാലത്തില്‍ ഇരുന്നിരുന്ന വളയം പറമ്പില്‍ സിദ്ദീക്കിനോട് ആ മീനിന്റെ കാര്യമൊക്കെ പറഞ്ഞിട്ട് പറഞ്ഞു "ഇപ്പോം തന്നെ പോയാല്‍ ആ മീനിനെയൊക്കെ കിട്ടും.." ...

വേറെ ആര് തിന്നാലും ഞങ്ങളെ ചീത്ത വിളിച്ച ആ നെല്ലിന്‍റെ മുതലാളി തിന്നണ്ട എന്ന വാശിയായിരുന്നു സിദ്ദീക്കിനോട് ഇങ്ങനെ പറയാന്‍ കാരണം...

അങ്ങിനെ ഒരു വലിയ ദൌത്യത്തിന്റെ അന്ത്യം വെറും വെള്ളത്തിലായി എന്നര്‍ത്ഥം...






--------------------------------------------------------------------------------------------------------------------------------




ഗോപാലന്‍ ബീഡി വലി നിര്‍ത്തിയ കഥ....

ഒരു പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്... നമ്മുടെ നാട്ടിലെ സുമനസ്സുകള്‍ക്ക് ഒരു ആഗ്രഹം...നാടിനെ പുകവലി വിമുക്ത നാടാക്കി മാറ്റണം.. അതിനെന്തുണ്ട് പോംവഴി.. അവര്‍ തല പുകഞാലോചിച്ചു...പുകവലി മുക്തമാക്കല്‍ യജ്ഞം വളരെ വിജയകരമായി നടപ്പില്‍ വരുത്തിയ ചില ഗ്രാമങ്ങളെ പറ്റി അവര്‍ പഠിച്ചു ...അങ്ങിനെ അവസാനം തീരുമാനമായി ...നമ്മുടെ നാടിനെയും പുകവലിയില്‍ നിന്ന് മുക്തമാക്കുക തന്നെ ചെയ്യും... അവര്‍ മനസ്സിലാകിയത് അനുസരിച്ച് ബോധവല്‍ക്കരണം അല്ലാതെ ഇതിനു മാര്‍ഗം വേറെ ഒന്നും ഇല്ല എന്നുള്ളതിനാല്‍ അവര്‍ വീടുവീടാന്തരം ലഘുലേഖകളും മറ്റും വിതരണം ചെയ്തു പുകവലിയുടെ അപകട സാധ്യതകളെ പറ്റി ബോധിപ്പിച്ചു .. പുകവലിക്കുന്നവരെ മാത്രമല്ല ലഘുലേഖയിലൂടെ പേടിപ്പിച്ചത്... പുകവലിക്കാരുമായി ഇടപഴകുന്ന പുകവലിക്കാത്ത ആളുകള്‍ക്ക് വരെ പുകവലിയുടെ തിക്തഫലം അനുഭവിക്കണം എന്ന് ഓര്‍മിപ്പിച്ചു... കുറെ പേര്‍ ഭയ ചകിതരായി..കുറെ പുകവലിക്കാര്‍ പറഞ്ഞു "ഇതൊക്കെ എത്ര കേട്ടതാ..നിങ്ങള്‍ പുതിയ വല്ലതും ഉണ്ടെങ്കില്‍ പറ.."  ... 

ഇങ്ങിനെയൊക്കെ ബോധവല്‍ക്കരണം നടത്തിയിട്ടും ആളുകള്‍ക്ക് ഒരു മാറ്റവും ഇല്ല..എല്ലാവരും തഥൈവ...എത്രത്തോളമെന്നാല്‍ വിളയാട്ടുകണ്ടി മുക്കില്‍ പുകവലിക്കെതിരെ ഉയര്‍ത്തിയ ബാനറിന്റെ ചുവട്ടിലിരുന്ന് വരെ ആളുകള്‍ കൂട്ടമായി പുകവലിച്ചു...പുകവലി വിരുദ്ധ ബോധവല്‍ക്കരണ ലഘുലേഖകള്‍ ചെറിയ കുട്ടികള്‍ ചുരുട്ടി സിഗരറ്റ് രൂപത്തിലാക്കി വലിച്ചു എന്നതും പരമ രഹസ്യം.

പുകവലിക്കാര്‍ ഒരു തരത്തിലും കീഴ്പ്പെടാത്ത സ്ഥിതിക്ക് പുകവലി വിമുക്ത മുന്നണി ആകെ ഇടങ്ങാറിലായി.. നാടിനെ നന്നാക്കാനുള്ള ഈ പണിക്ക് ഇറങ്ങിയും പോയി, പക്ഷെ നാട്ടുകാരിട്ടു നന്നാവുന്നും ഇല്ല...അങ്ങിനെ പുകവലി വിമുക്ത മുന്നണിക്കാര്‍ യോഗം കൂടി (ആ യോഗത്തില്‍ ഏതോ ഒരു പുകവലി വിമുക്ത മുന്നണി പ്രവര്‍ത്തകന്‍ പുകവലിച്ചത് കാരണം യോഗത്തില്‍ ഉന്തും തള്ളും ഉണ്ടായി എന്നുള്ളത് അങ്ങാടിപ്പാട്ടായിരുന്നു)...ഇനി എന്താണ് വഴി...അവര്‍ തല പുകഞാലോചിച്ചു...ഇത്രയും ബോധവല്‍ക്കരണം നടത്തിയിട്ടും ഒരൊറ്റോരുത്തനും പുകവലി നിര്‍ത്താത്തതില്‍ അവര്‍ വല്ലാതെ വിഷമം പറഞ്ഞു...അങ്ങിനെ ആരോ പറഞ്ഞു നമുക്ക് ഒരു പ്രാസംഗികനെ കൊണ്ട് വന്നു മുക്കില്‍ ഒരു പ്രസംഗം നടത്തിയാല്‍ ചിലപ്പോള്‍ പുകവലിക്കാരെ ഒന്ന് പേടിപ്പിക്കാം... അങ്ങിനെ പിറ്റേ ദിവസം മുതല്‍ പ്രസംഗിക്കാനുള്ള ആളെ തിരഞ്ഞു നടക്കാന്‍ തുടങ്ങി...പുകവലിക്കും മദ്യപാനത്തിന്നും എതിരെ തീ പൊരി പ്രസംഗം നടത്തുന്ന ഇയ്യചെരിയെ തന്നെ അവര്‍ക്ക് കിട്ടി...അദ്ദേഹം നാട്ടില്‍ പ്രസംഗിക്കാന്‍ വരുന്ന ദിവസം ഒരു വന്‍ പരിപാടി തന്നെ ആക്കി മാറ്റണം എന്ന് പുകവലി വിമുക്ത മുന്നണി തീരുമാനിച്ചു...

അദ്ദേഹം വന്നു...ഉദ്ദേശിച്ചത് പോലെ മുക്കില്‍ വലിയ ജനക്കൂട്ടം തന്നെ തടിച്ചു  കൂടി (പക്ഷെ ആ ജനക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും പുക വല്ലാതെ ഉയര്‍ന്നു കൊണ്ടേ ഇരുന്നിരുന്നു..പുകവലി വിമുക്ത മുന്നണിക്കാരോട് വരെ ജനങ്ങളിലാരോ ബീഡി കത്തിക്കാന്‍ തീപ്പെട്ടിക്കു ചോദിച്ചു എന്നുള്ളത് ആരും അറിയാത്ത രഹസ്യമാണ്.) അങ്ങിനെ ഇയ്യച്ചേരി അദ്ധേഹത്തിന്റെ സ്ഥിരം ശൈലിയില്‍ തന്നെ പ്രസംഗം തുടങ്ങി..ഖുര്‍ആനും ബൈബിളും ഗീതയും ഒക്കെ ഉദ്ധരിച്ചു പുകവലിക്കും മദ്യതിന്നും മയക്കുമരുന്നിന്നും എതിരെ വാ തോരാതെ പ്രസംഗിച്ചു...ജനം ഞെട്ടി തരിച്ചു പോയി...പക്ഷെ ആ ഞെട്ടലില്‍ നിന്നും മാറാന്‍ അവര്‍ ഒരു ബീഡി എടുത്തു കത്തിച്ചു എന്നുള്ളത് വേറെ കാര്യം...ഏതായാലും ഇയ്യച്ചേരിയുടെ പ്രസംഗം കലക്കി..അവസാനം അദ്ദേഹം ഒരു ചോദ്യം "നിങ്ങളുടെ കൂട്ടത്തില്‍ നിന്നും ഇനി ആരുണ്ട്‌ ഇന്ന് ഇവിടെ വച്ച് ഇനി പുകവലിക്കില്ല എന്ന് പ്രതിഞ്ജ ചെയ്യാന്‍" ആരും അനങ്ങുന്നില്ല...പിന്നെയും അദ്ദേഹം ഉറക്കെ ചോദിച്ചു "ആരുണ്ട്‌"..ആരും മിണ്ടുന്നില്ല...അതിന്നിടയിലാണ് നമ്മുടെ ഗോപാലന്‍ (നാട്ടുകാര്‍ "ഉണ്ടക്കോപാലന്‍" എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഗോപാലന്‍) ആള്‍ക്കൂട്ടതിന്നിടയില്‍ നിന്നും പുറത്തേക്കു വന്നു.. ഒരു കയ്യില്‍ ഒരു വാക്കത്തിയും (കൊടുവാള്‍) മറുകയ്യില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു ബീഡിയും ഉണ്ടായിരുന്നു...ആളുകള്‍ ഞെട്ടിപ്പോയി...ഈ വാക്കത്തിയും എടുത്തു ഇവന്‍ എന്ത് ചെയ്യാന്‍ പോവുകയാ...പുകവലി വിമുക്ത മുന്നണിക്കാറും ഇയ്യചെരിയും, ഗോപാലന്റെ വരവ് കണ്ടു പേടിച്ചു ഓടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു...അടുത്ത നിമിഷം എന്തും സംഭവിക്കും എന്ന ഭീതി ജനങ്ങളിലും.... ബീഡിക്കുറ്റി വലിച്ചെറിഞ്ഞു വാക്കത്തിയും പിടിച്ചു ഗോപാലന്‍ സ്റെജിലേക്ക് കയറി ...പുകവലി വിമുക്ത മുന്നണിയില്‍ പെട്ട ചില ആളുകള്‍ അതോടെ സ്റെജില്‍ നിന്നും ചാടിയിറങ്ങി... ഇയ്യച്ചേരിയും ഇറങ്ങിയോടാന്‍ ഒരുങ്ങി നില്‍ക്കുന്നതിന്നിടയില്‍ ഗോപാലന്‍ പറഞ്ഞു "നിക്ക്..നിക്ക് ..ഞാനുണ്ട് പ്രതിഞ്ജ ചെയ്യാന്‍"  

ഹാവൂ ...കമ്മിറ്റിക്കാരുടെ ശ്വാസം നേരെ വീണു...ചില കമ്മിറ്റിക്കാരുടെ ശ്വാസം നേരെ വീഴാന്‍ കുറെ ദിവസങ്ങള്‍ പിന്നെയും എടുത്തു എന്നും പറയുന്നത് കേട്ടിടുണ്ട് (ഗോപാലന്‍ എവിടെ നിന്നോ തെങ്ങ് കയറ്റം കഴിഞ്ഞു വരുന്ന വരവാണെന്ന് പാവം കമ്മിറ്റിക്കാര്‍ക്കും ഇയ്യചെരിക്കും അറിഞ്ഞിരുന്നില്ല ) കമ്മിറ്റിക്കാര്‍ക്ക് സന്തോഷമായി ..ഒരാളെങ്കിലും പുകവലിമുക്ത പ്രതിഞ്ജ ചെയ്യാന്‍ തയ്യരായല്ലോ....ഇയ്യചെരിയും സന്തോഷം കൊണ്ടു നൃത്തം വച്ചു...

ഇയ്യച്ചേരി ഗോപാലനോട്  ചോദിച്ചു " താങ്കളുടെ പേരെന്താണ് ??"

ഗോപാലന്‍ : കോപാലന്‍

ഇയ്യച്ചേരി : ജോലി ??

ഗോപാലന്‍ : തെങ്ങ് കയറ്റം .. പിന്നെ അത്യാവശ്യം കബറടക്ക പരിപാടിയും എടുക്കാറുണ്ട് (നമ്മുടെ പള്ളിയിലെ ഖബറുകള്‍ ശരിയാക്കുന്നതില്‍ ഈ ഗോപാലന്‍ വിദഗ്ധനാണ് )

ഇയ്യച്ചേരി : വയസ്സ്  ??? ...

ഗോപാലന്‍ : അത് മാത്രം ചോദിക്കരുത്...കാരണം അതെനിക്കും ഇത് വരെ അറിയില്ല.....

ഇയ്യച്ചേരി : നിങ്ങള്‍ ആലോചിച്ചിട്ടു തന്നെയാണോ ഈ പ്രതിഞ്ജക്ക് മുന്നോട്ടു വന്നത് 

ഗോപാലന്‍ : ഇതിലൊക്കെ എന്ത് ആലോചിക്കാനാ...

ഇയ്യച്ചേരി : നിങ്ങള്‍ ഈ പ്രതിഞ്ജ ചെയ്തതിനു ശേഷവും പുകവലി തുടര്‍ന്നാല്‍ നാട്ടുകാര്‍ക്കിടയില്‍  ഒരു ചൊല്ല് വരും "ഗോപാലന്‍ ബീഡി വലി നിര്‍ത്തിയത് പോലെ എന്ന് " അത് കൊണ്ടു ഈ പ്രതിഞ്ജ അതെപടി പാലിക്കാന്‍ ശ്രമിക്കണം.

ഗോപാലന്‍ : അത് പിന്നെ പറയണോ...കോപാലന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടന്നിരിക്കും ...

അങ്ങിനെ ഇയ്യച്ചേരി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു : "കിഴക്കന്‍ പേരാമ്പ്ര കുരുവത് കണ്ടി മീത്തല്‍ താമസിക്കുന്ന ഗോപാലന്‍ എന്നാ ഞാന്‍ "

അതോടെ ഗോപാലന്‍ അന്താളിച്ചു നിന്ന് പോയി...എന്നിട്ട് ഇയ്യചെരിയോടു ഒരു ചോദ്യവും "അപ്പം ഇങ്ങളെ പേരും കുരുവത് കണ്ടി മീത്തല്‍ കോപാലന്‍ എന്നാണോ ??" 

ഇത് കേട്ട് ജനം ചിരിയോടെ ചിരി...അതിന്നിടയില്‍ കമ്മിറ്റി ക്കാരില്‍ ആരോ പോയി ഗോപാലന്റെ ചെവിയില്‍ പറഞ്ഞു കൊടുത്തു "അയാള്‍ നിന്റെ പേര് തന്നെയാ പറയുന്നത്...അയാള്‍ പറയുന്നത് നീ ഏറ്റു ചൊല്ലിയാല്‍ മതി"

അതോടെ ഗോപാലന്‍ പറഞ്ഞു "എന്നാ ഇങ്ങള് പറ ..ഞാന്‍ ചൊല്ലാം"

ഇയ്യച്ചേരി വീണ്ടും ചൊല്ലി കൊടുത്തു... "കിഴക്കന്‍ പേരാമ്പ്ര കുരുവത് കണ്ടി മീത്തല്‍ താമസിക്കുന്ന ഗോപാലന്‍ എന്നാ ഞാന്‍ ഇനി എന്റെ ജീവിതത്തില്‍ ബീഡിയോ സിഗരട്ടോ കൈ കൊണ്ടു തൊടില്ല എന്നും ഒരിക്കലും ഉപയോഗിക്കില്ല എന്നും ഈ ജനത്തിനെ സാക്ഷിയാക്കി , ദൈവത്തെ സാക്ഷിയാക്കി ഞാന്‍ പ്രതിഞ്ജ ചെയ്യുന്നു "

ഗോപാലനും പ്രതിഞ്ജ ഏറ്റു ചൊല്ലി...ജനങ്ങള്‍ കയ്യടിച്ചു....കമ്മിറ്റിക്കാര്‍ സന്തോഷം കൊണ്ടു മതി മറന്നു...പരിപാടി വന്‍വിജയം എന്ന് അവര്‍ പരസ്പരം പറഞ്ഞു...

അങ്ങിനെ പിറ്റേ ദിവസം രാവിലെ തന്നെ നാടുകാര്‍  ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി .. ഇന്നലെ പ്രതിഞ്ജ ചെയ്ത ഗോപാലനതാ മുക്കിലെ റോഡിന്‍റെ നടുവില്‍ നിന്ന് കൊണ്ടു ബീഡി വലിച്ചു മുകളിലേക്ക് പുക വിടുന്നു ...

ചില ആളുകള്‍ (കമ്മിറ്റിക്കാരും അതില്‍ ഉണ്ടായിരുന്നു) ചോദിച്ചു "അല്ല ഗോപാലാ നീ അല്ലെ ഇന്നലെ പ്രതിഞ്ജ ചെയ്തത്..ഒരിക്കലും ബീഡി വലിക്കില്ല എന്ന് ,,,എന്നിട്ടും ..???"

അപ്പോള്‍ ഗോപാലന്‍ പറഞ്ഞു " എടൊ, വേറെ ഏതോ നാട്ടില്‍ നിന്നും വന്ന ഒരാള്‍ നിങ്ങളില്‍ ആരുണ്ട്‌ ആരുണ്ട്‌ എന്ന്  മൈക്കും കെട്ടി ചോദിക്കുമ്പോള്‍ ആരും ഇല്ല എന്ന് വന്നാല്‍ നമ്മുടെ നാട്ടിന്നു ഒരു കുറവല്ലേ ...അത് കൊണ്ടാ ഞാന്‍ പോയി പ്രതിഞ്ജ ചെയ്തത്...അല്ലാതെ എന്നെ അങ്ങ് നന്നാക്കാന്‍ ഒന്നും അല്ല"

ഗോപാലന്റെ മറുപടി കേട്ട് ആളുകള്‍ പരസ്പരം ചോദിച്ചു "അതും ശരിയല്ലേ ...???""

അഥവാ ഗോപാലന്‍ നാടുകാരുടെ അഭിമാനം കാത്തു എന്നര്‍ത്ഥം ....

___________________________________________________________________________



No comments:

Post a Comment