ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية******************** ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************

നടന്നു തീര്‍ത്ത വഴികള്‍ - ഭാഗം ഒന്ന്‍


1982 ഫെബ്രുവരി 28-ന്നു ആയിരുന്നു ഞാന്‍ ആദ്യമായി  കുവൈറ്റിലേക്ക്  യാത്ര പുറപ്പെട്ടത്‌ .....,,, എന്‍റെ കൗമാരം വിട്ടുമാറിയിട്ടില്ലാത്ത കാലം...എന്‍റെ പഠനകാലം ആവേണ്ടിയിരുന്ന കാലം... (പഠന കാലം ഗള്‍ഫില്‍ തന്നെ ആയിരുന്നു എന്നു പറയാം... കാരണം ഗള്‍ഫ് എന്നെ കുറെ പഠിപ്പിച്ചിട്ടുണ്ട്... അല്ലെങ്കില്‍ ഞാന്‍ പഠിച്ചത് മുഴുവന്‍ ഗള്‍ഫില്‍ നിന്നായിരുന്നു എന്നും പറയാം) . വീട്ടിലെ കഷ്ട്ടപ്പാടുകളും ദാരിദ്ര്യവും തന്നെ ആയിരുന്നു മറ്റുള്ളവരെ പോലെ തന്നെ എന്നെയും ഗള്‍ഫിലേക്ക് എത്തിച്ചത്.. ചുമട് എടുത്തു തളരുന്ന ഉപ്പയെയും ചെറിയ ചെറിയ ജോലികള്‍ക്ക് പോവുന്ന ഉമ്മയെയും  കാണുമ്പോള്‍, വീട്ടിലെ കഷ്ട്ടപ്പാടുകള്‍ അനുഭവിച്ചറിയുമ്പോള്‍ ഇതില്‍ നിന്ന് ഒരു മോചനം വേണം, ഉപ്പയും ഉമ്മയും  പണിക്കു പോവാതെ തന്നെ ജീവിക്കുന്നതിന്നു ഒരു വഴി കണ്ടെത്തണം എന്നൊക്കെയുള്ള  ഒരു ചിന്തയാണ് എന്നെ ഗള്‍ഫില്‍ എത്തിച്ചത്... 

പേരാമ്പ്രയിലെ ബിന്ദു സ്റൊരിലെ ആള്‍ ആയിരുന്നു എന്‍റെ പാസ്പോര്‍ട്ട്‌ അപേക്ഷ ടൈപ്പ് ചെയ്തു  തന്നത്...  മീശയൊന്നും മുളച്ചിട്ടില്ലാത്ത ഞാന്‍ നേരിട്ട് പോയി അപേക്ഷിച്ചാല്‍ പാസ്പോര്‍ട്ട് അപേക്ഷ സ്വീകരിക്കാന്‍ സാധ്യതയില്ല , അത് കൊണ്ട് പോസ്റ്റ്‌ ആയി അയച്ചാല്‍ മതി എന്ന അദ്ധേഹത്തിന്റെ നിര്‍ദേശ പ്രകാരം  ഞാന്‍ അങ്ങിനെ ചെയ്തു ..പാസ്പോര്‍ട്ട്‌ കിട്ടുമോ ഇല്ലയോ എന്ന സംശയം  ആയിരുന്നു അതില്‍ പിന്നെ... ... പക്ഷെ കുറെ പ്രാര്തനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം  അവസാനം മാസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം പാസ്പോര്‍ട്ട്‌ കയ്യില്‍ കിട്ടി...







എന്‍റെ അമ്മാവന്‍ പൊറായി സൂപ്പിക്ക , ഏ.പി.എം മൊയ്തി എളാപ്പ, എന്‍റെ അളിയന്‍ പറമ്പത്ത് കാദര്‍, പൊറായി കുഞ്ഞമ്മദ്, കൊരഞ്ഞിക്കാടുമ്മല്‍ ഇബ്രായി  എന്നിവര്‍ ആയിരുന്നു നമ്മുടെ നാട്ടുകാര്‍  ആയി അന്ന് ഗള്‍ഫില്‍ ഉണ്ടായിരുന്നത്... ഇവരില്‍ ആദ്യത്തെ മൂന്നു പേരുടെ കയ്യിലും  ഞാന്‍ വിസക്ക് വേണ്ടി പാസ്പോര്‍ട്ട് കോപ്പികള്‍ അയച്ചു കൊടുത്തിരുന്നു.... അവസാനം അളിയന്‍ ആയിരുന്നു എനിക്ക് വിസ ശരിയാക്കി തന്നത്... അളിയന്‍റെ തന്നെ പരിശ്രമത്തില്‍ ആയിരുന്നു ആ വിസ സംഘടിപ്പിച്ചത്... അളിയന്നു എന്‍റെ ഉപ്പയോട്‌ പ്രത്യേക സ്നേഹം ആയിരുന്നു... ഉപ്പയുടെ കഷ്ടപ്പാടുകള്‍ തീര്‍ക്കാന്‍ ഒരു വഴി എന്ന നിലക്ക് എന്നെ ഗള്‍ഫിലേക്ക് കൂട്ടുകയായിരുന്നു അദ്ദേഹം.....






വിസ എന്‍റെ കയ്യില്‍ കിട്ടിയ ദിവസം ഞാന്‍ ചിക്കന്‍പോക്സ് പിടിച്ചു കിടപ്പിലായിരുന്നു... പക്ഷെ വിസ കണ്ടതോട്‌ കൂടി എന്‍റെ അസുഖം പകുതി സുഖമായി.. കാരണം ഗള്‍ഫില്‍ ഉണ്ടായിരുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ അയച്ചു തന്ന അവരുടെ ഫോട്ടോയും മറ്റും കാണുമ്പോള്‍ അവിടെ എത്താന്‍ വല്ലാതെ കൊതിച്ചിരുന്നു എന്‍റെ മനസ്സ് ... ആ ആവേശത്തില്‍ എന്‍റെ അസുഖം തന്നെ എന്നെ വിട്ടു പോയി...

വിസ ശരിയാക്കാനും ടിക്കെറ്റിന്നും വേണ്ടി ഉപ്പ  ഒരു പണം പയറ്റു കഴിച്ചു . എല്ലാം കൂടി 6,200 ഉറുപ്പിക  കിട്ടി.. എന്‍റെ വിസക്കും ടിക്കെറ്റിന്നും കൂടി 5500 രൂപ ആയി...  ആ പൈസ ബോംബെയിലേക്ക് കൊണ്ട് പോവുമ്പോള്‍ സൂക്ഷിക്കാന്‍ തുണി കൊണ്ട് ഒരു അരഞ്ഞാണം പോലെ ഒന്ന് തയ്പ്പിച്ചു... ചാത്തോത്ത് ഇബ്രായിക്കയും തണ്ടോര സൂപ്പിക്കയും ആയിരുന്നു അന്ന് അരയില്‍ കെട്ടി തന്നത്.. ഇതിനു പുറമേ ചില്ലറ കാശ് കൂടി  ബോംബെയില്‍ എത്തിയിട്ട് എജെന്റിന്നു കൊടുക്കണമായിരുന്നു...... പക്ഷെ അത് പൊറായി സൂപ്പിക്ക ഇടപെട്ടു സോള്‍വ് ചെയ്തു... എന്നെ കൊണ്ട് ആവുന്നത് കൊടുക്കാന്‍ ആയിരുന്നു എന്നോട് സൂപ്പിക്ക പറഞ്ഞത്... ബാക്കിയുള്ളത് സൂപ്പിക്ക പരിഹരിച്ചോളും എന്നും പറഞ്ഞു.. അങ്ങിനെയാണ് ഞാന്‍ 5500രൂപ കൊടുത്തത് . ബാക്കി കൊടുക്കെണ്ടിയിരുന്ന കാശ് പറഞ്ഞത് പോലെ സൂപ്പിക്ക ഇടപെട്ടു പരിഹരിച്ചു.....കാരണം ഈ എജെന്റും സൂപ്പിക്കയും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു.. സൂപ്പിക്ക വഴി കുറെ വിസകള്‍ ഈ എജെന്റിന്നു ലഭിച്ചിരുന്നു...


വിസക്കും ടിക്കെറ്റിന്നും ഉള്ള കാശും കഴിച്ചു ബോംബെയിലേക്കുള്ള യാത്രാ ചിലവിണ്ണും  ബോംബെയില്‍ തങ്ങുന്നതിന്നും മറ്റും  ഉള്ള ചിലവിന്നും വേണ്ടി എന്‍റെ കയ്യില്‍ വേറെ കുറച്ചു കാശും കൂടി കരുതിയിരുന്നു... ആ പൈസ  ആളുകള്‍ "സലാം തന്ന പൈസ" ആയിരുന്നു..  ""'സലാം തന്ന പൈസ"   എന്ന ഏര്‍പ്പാട് ഇപ്പോള്‍ തീരെ ഇല്ല എന്നു തന്നെ പറയാം..  ആ കാലത്ത് ഗള്‍ഫിലേക്ക് യാത്രക്ക് ഇറങ്ങുമ്പോള്‍ എല്ലാവരോടും സലാം പറഞ്ഞു കൈ കൊടുക്കും... കൈ കൊടുക്കുന്നതിന്‍റെ ഇടയില്‍  യാത്ര  പോവുന്ന ആളുടെ കയ്യില്‍ ആളുകള്‍ എന്തെങ്കിലും പൈസ വെച്ച് കൊടുക്കും.. അതാണ്‌ "സലാം പൈസ" എന്നറിയപ്പെട്ടിരുന്നത്... അങ്ങിനെ പൈസ തന്നവരില്‍ എനിക്ക് എന്‍റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന രണ്ടു പേരാണ് ഒന്ന് വയലാളി അബൂബക്കര്‍ക്കയും പേരാമ്പ്രക്കുന്നുമ്മല്‍ കുഞ്ഞിപ്പറായിയും........  അബൂബക്കര്‍ക്ക കൈ തരുമ്പോള്‍ കൂടെ  ആത്മാര്‍ഥമായ ഒരു പ്രാര്‍ഥനയും പ്രാര്തിച്ചിരുന്നു... "നീ പോയി നന്നായി വരൂ" എന്നു... കുഞ്ഞിപ്പറായി രാവിലെ മുതല്‍ വൈകുന്നേരം വരെ വയലില്‍ പണിയെടുത്ത് കിട്ടിയ രണ്ടര ഉറുപ്പികയില്‍ നിന്നും രണ്ടു ഉറുപ്പിക എനിക്ക് തന്നു എന്നുള്ളതും എനിക്ക് മറക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു  .. അവരോടുള്ള നന്ദി അറിയിക്കാന്‍ ആദ്യത്തെ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അവര്‍ക്ക് ഒരു പീസ്‌ തുണി കൊടുത്തിരിന്നു....

വീട്ടില്‍ നിന്നുമുള്ള ആദ്യത്തെ ഗള്‍ഫ് യാത്ര ഒരു അനുഭവം തന്നെ ആയിരുന്നു... കുടുംബത്തിലെ ഒട്ടുമിക്കവരും  നാട്ടുകാരും ആയി ഒരു വലിയ സംഘം ആളുകള്‍ തന്നെ വീട്ടില്‍ ഉണ്ടായിരുന്നു..  "മാലയും മൌലൂദും" എല്ലാം കഴിഞായിരുന്നു യാത്ര... പിറ്റേന്ന് രാവിലെ ആയിരുന്നു ബോംബെയിലേക്കുള്ള ബസ്സ്‌  എങ്കിലും തലേന്ന് രാത്രി പന്തണ്ട് മണിക്ക് മുമ്പ് തന്നെ വീട്ടില്‍ നിന്ന് ഇറങ്ങണം എന്നായിരുന്നു പള്ളിയിലെ ഉസ്താദിന്‍റെ നിര്‍ദേശം .. അത് പ്രകാരം രാത്രി തന്നെ പുറപ്പെടുകയായിരുന്നു... പഴയ ആചാര പ്രകാരം വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ പിന്നെ നേരെ മുന്നോട്ടു മാത്രമേ പോകാവൂ... പക്ഷെ വീട്ടില്‍ നിന്നും റോഡിലേക്കുള്ള വഴി നേരെ അല്ലാത്തത് കൊണ്ട് നേരെ കണ്ണോത്ത് സ്കൂളിന്‍റെ ഭാഗത്ത്‌ കൂടി ചാത്തോത്ത് താഴെ റോഡിലേക്ക് പോയി . അവിടെ നിന്നാണ് വണ്ടിയില്‍ കയറിയത്. റോഡിലേക്ക് പോയി എന്നു പറയുന്നതിനേക്കാള്‍ നല്ലത് ഓടി എന്നു പറയുന്നതാവും..വീട്ടില്‍ നിന്നും ഒരൊറ്റ ഓട്ടം.. കുടുംബക്കാര്‍ ഉറക്കെ കരയുന്നുണ്ടായിരുന്നു... പ്രത്യേകിച്ച് സ്ത്രീകള്‍... ......./// ...,,,  രാത്രി ആയത് കൊണ്ട് ഞാന്‍ ഓടുമ്പോള്‍ എന്‍റെ പിന്നില്‍ ചാത്തോത്ത് പോക്കര്‍ക്ക പെട്രോ മാക്സും പിടിച്ചു വഴി കാണിച്ചു തരുവാന്‍ ഓടുന്നുണ്ടായിരുന്നു.....   അദ്ദേഹം ഓടി എന്‍റെ കൂടെ എത്താതെ ആയപ്പോള്‍ അദ്ദേഹം എന്നോട് പതുക്കെ ഓടാന്‍ പറഞ്ഞു... പാവം, അദ്ദേഹം നല്ലവണ്ണം കിതക്കുന്നുണ്ടായിരുന്നു.. ഞാനും എന്‍റെ കുടുംബവും എങ്ങിനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന അദ്ധേഹത്തിന്റെ അതിയായ ആഗ്രഹവും അതിലുപരി എന്‍റെ ഉപ്പയുടെ അടുത്ത് സുഹൃത്ത് എന്നത് കൊണ്ടും  ആയിരുന്നു അദ്ദേഹം ഇങ്ങനെ സാഹസങ്ങള്‍ ചെയ്തിരുന്നത് ...




പോവുമ്പോള്‍ എന്‍റെ വേഷം ഒരു കയലി മുണ്ടും, ഒരു ഷര്‍ട്ടും മാത്രം... പിന്നെ കയ്യിലെ ഒരു കീസില്‍   ഒരു സോപ്പും ബ്രെഷും തോര്‍ത്ത്‌ മുണ്ടും രണ്ടു ഷര്‍ട്ടും രണ്ടോ മൂന്നോ ബനിയനും .. പിന്നെ കുറച്ചു അവിലും പഴവും... ചെരുപ് വാങ്ങിയത് പോലും ബോംബെയില്‍ വെച്ചായിരുന്നു....  (ബോംബെയില്‍ എത്ര ദിവസം കഴിയേണ്ടി വരും എന്നരിയാത്തത് കൊണ്ട് മറ്റൊന്നും തന്നെ എടുത്തിരുന്നില്ല) 

പയ്യോളിയില്‍ നിന്നായിരുന്നു ബോംബെയിലേക്ക് ഉള്ള ബസ്സ്‌...,,,, വീട്ടില്‍ നിന്നിറങ്ങി ചെമ്പ്ര വഴി പേരാമ്പ്രയിലേക്ക്  ജീപ്പില്‍ പോയി... ഉപ്പ, എളാപ്പ തുടങ്ങി ഒരു സംഘം കുടുംബക്കാര്‍ തന്നെ ഉണ്ടായിരുന്നു കൂടെ...   പേരാമ്പ്രയിലെ പള്ളിയില്‍ കയറി ഉറങ്ങി,  കാരണം പിറ്റേന്ന് രാവിലെ പേരാമ്പ്രയില്‍ നിന്നും പയ്യോളിക്ക്  പോവുന്ന വൈ.ബി.എസ്  എന്ന ബസ്സിലായിരുന്നു ഞങ്ങള്‍ക്ക് പോവേണ്ടിയിരുന്നത് ...  

അങ്ങിനെ രാവിലെ തന്നെ പയ്യോളിക്ക് ബസ്സ്‌ കയറി.. കുവൈറ്റിലേക്ക് തന്നെ പോവാന്‍ എന്‍റെ കൂടെ മറ്റു രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു... ഇപ്പോള്‍ നമ്മുടെ നാട്ടില്‍ താമസമാക്കിയ കല്ലൂര്‍ക്കാരന്‍ ആയിരുന്ന ഇബ്രാഹീം കുട്ടിയും (എന്‍റെ ഉമ്മയുടെ അനുജത്തിയുടെ മകളുടെ ഭര്‍ത്താവ്)  വേറെ ഒരു പയ്യോളിക്കാരന്‍ അമ്മദും  ,,ഞാന്‍ ചെറിയവന്‍ ആയതു കാരണം എന്‍റെ കാര്യങ്ങള്‍  നോക്കാന്‍ ഏല്‍പ്പിച്ചത് ഇവരെ ആയിരുന്നു...

പക്ഷെ പയ്യോളി എത്തുമ്പോഴേക്കും ബോംബെക്കുള്ള ബസ്സ്‌ അവിടം വിട്ടു പോയി ക്കഴിഞ്ഞിരുന്നു..  ഇതേ ബസ്സില്‍ പോവാന്‍ ഉണ്ടായിരുന്ന വേറെയും രണ്ടു പാര്‍ടികള്‍ അവിടെ ഉണ്ടായിരുന്നു... . ഞങ്ങളും അവരും കൂടി ഒരു ജീപ്പ് വിളിച്ചു ബസ്സിനെ പിന്തുടര്‍ന്ന് പിടിക്കാന്‍ തീരുമാനിച്ചു.. അങ്ങിനെ ജീപ്പ് വിളിച്ചു.... ആ രണ്ടു പാര്‍ട്ടിയും അവരുടെ കൂടെ വന്നവരും ഞങ്ങള്‍ മൂന്നു പേരും കൂടി കയറിയപ്പോഴേക്കും ജീപ്പ് നിറഞ്ഞു.. എന്‍റെ കൂടെ വന്നിരുന്ന ഉപ്പക്കും എളാപ്പാക്കും മറ്റും എന്‍റെ കൂടെ വരാനോ ഞാന്‍ ബസ്സില്‍ കയറി ബോംബെയിലേക്ക് പോവുന്നത്  കാണാനോ യാത്രയാക്കാനോ കഴിഞ്ഞില്ല... അവസാനം കൂടെ പോന്നിരുന്ന കല്ലില്‍ മൂസക്ക ജീപ്പില്‍ തൂങ്ങി പിടിച്ചു എന്‍റെ കൂടെ വന്നു... (ഉപ്പ ആ സമയം അവിടെ ഇരുന്നു കരഞ്ഞിട്ടുണ്ടായിരുന്നുവെന്നു  അനുജന്‍ സലാം ഈയിടെ പറയുകയുണ്ടായി) 

അങ്ങിനെ വടകര എത്തിയപ്പോഴേക്കും ബസ്സ്‌ കണ്ടു..."ശര്‍മ്മ" എന്ന ലക്ഷ്യൊരി ബസ്സ്‌..,,, ലക്ഷ്യൊരി എന്നു പറഞ്ഞാല്‍ നല്ല സീറ്റുകളും ഫാനും ടേപ്പ് റെക്കോര്‍ഡും ഉള്ള ബസ്സ്‌...... ..,,, പക്ഷെ സങ്കടം എന്നു പറഞ്ഞാല്‍ മതി, എന്‍റെ പാസ്പോര്‍ട്ടും വിസയും വടകരയില്‍ നഷ്ടപ്പെട്ടു പോയി... തിരഞ്ഞു തിരഞ്ഞു അവസാനം കല്ലില്‍ മൂസക്കാക്ക് കിട്ടി... അല്ലാഹുവിനെ ഹൃദയം നിറയെ സ്തുതിച്ചു.. 





അങ്ങിനെ ഞാനും  എന്‍റെ കൂടെ കുവൈടിലേക്ക് ഉള്ള ഇബ്രാഹീം കുട്ടിയും പയ്യോളിക്കാന്‍ അമ്മാടും മറ്റേ രണ്ടു പാര്‍ട്ടിയും കൂടി ബസ്സില്‍ കയറി.. (ബസ്സ് നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു.. കുറെ പേര്‍ ഗള്‍ഫിലേക്ക് പോകുന്നവരും മറ്റു കുറെ പേര്‍ വിസ അന്വേഷിച്ചു ബോംബെയിലേക്ക് പോവുന്നവരും .) .പക്ഷെ ഞങ്ങള്‍ മൂന്നു പേര്‍ക്കും കൂടി കിട്ടിയത് ആകെ ഒരു സീറ്റ് മാത്രം ...അതും ബസ്സിന്‍റെ  ഏറ്റവും പിന്നില്‍... ... ,,, ഞങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍ സീറ്റില്‍ ഇരിക്കുകയും മറ്റു രണ്ടു പേര്‍ ബ്രിട്ടാനിയ ബിസ്കകട്ടിന്റെ ടിന്നുകളിലും  ഇരുന്നു... മാറി മാറി ഓരോരുത്തര്‍ ആയി സീറ്റില്‍ ഇരുന്നു... സീറ്റ്  കിട്ടാത്തതിന്റെ ദേശ്യത്തില്‍ കൂടെയുള്ള  രണ്ടു പേരും വടകര ചോറോട് കഴിയുമ്പോഴേക്കും പിറുപിരുക്കാനും ശാപവാക്കുകള്‍ പറയാനും  തുടങ്ങിയിരുന്നു...

പന്തിരിക്കര നിന്ന് പേരാമ്പ്രയിലേക്ക് ഒരു തവണ പോയപ്പോള്‍  മുഴു നീളെ ചര്ടിച്ച ആളാണ്‌  ഞാന്‍ ... ദീര്‍ഘ ദൂര യാത്രയായ ബോംബെയില്‍ എത്തുന്നതിന്റെ ഇടയില്‍ ബസ്സില്‍ എത്ര തവണ ചര്ധിക്കും എന്നായിരുന്നു എന്‍റെ പേടി ... പടച്ചവന്റെ അനുഗ്രഹം  കാരണം ഒറ്റ തവണ മാത്രമേ ആ യാത്രയില്‍ ചര്ധിച്ചുള്ളൂ...

ഏതായാലും ബോംബെയിലേക്കുള്ള യാത്രയില്‍ കുറച്ചു ഏറെ ബുദ്ധി മുട്ടി എന്നു തന്നെ പറയാം ....    കാരണം സീറ്റ്  ഇല്ലാത്തത് തന്നെ.. മാത്രമല്ല ഉറക്കം തൂങ്ങി കമ്പിയില്‍  തല തട്ടി ഒരു പരുവത്തില്‍ ആയിരുന്നു ഞങ്ങള്‍ .. അങ്ങിനെ അവിലും പഴവും പുറമേ ഡ്രൈവര്‍ നിറുത്തുന്ന സ്ഥലത്തെ ഹോട്ടലില്‍ നിന്ന് വാങ്ങുന്ന ഭക്ഷണവുമൊക്കെ  കഴിച്ചു പിറ്റേ ദിവസം  വൈകുന്നേരം അഞ്ചു മണിക്ക്  ഞങ്ങള്‍ ബോംബെയില്‍ എത്തി......

ബസ്സ്‌ കര്‍ണാടക ബോര്‍ഡാര്‍ കടക്കുമ്പോള്‍ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍റെ തമാശ ഇന്നും ഞാന്‍ ഓര്‍ക്കുന്നു " അസ്സലാമു അലൈക്ക യാ കേരളാ" എന്നായിരുന്നു  അദ്ധേഹത്തിന്റെ പ്രതികരണം.. അത് എല്ലാവരിലും ചിരി പടര്‍ത്തിയിരുന്നു...


(തുടരും) 

1 comment:

  1. പ്രിയ സുഹൃത്തുക്കളേ ,

    അപ്രതീക്ഷിതമായു നിങ്ങളുടെ ബ്ലോഗു കാണാനിടയായി -കെട്ടിലും മട്ടിലും വിഭവ സമൃധമായിരിക്കുന്നു .പരമവധി മെംബര് മാരെ ചെര്തുകൊണ്ട് കൂടുതല് സജീവമാക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു -സവാദ് തെരുവത്ത് ജിദ്ദ

    ReplyDelete