ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية******************** ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************ഈസ്റ്റ്‌ പേരാമ്പ്രയിലേക്ക് സ്വാഗതം ******************** Welcome to East Perambra ******************** أهلا بكم إلى بيرامبرا الشرقية********************

Tuesday, February 15, 2011

ഇത് നമ്മുടെ സ്വന്തം ബ്ലോഗ്‌

സ്നേഹത്തോടെ നാട്ടുകാരോട്,

ദൈവത്തിന്‍റെ കരുണാകടാക്ഷം നമ്മില്‍ ഏവരിലും സദാ വര്‍ഷിക്കുമാറാകട്ടെ....

ലോകം ഇന്ന് ഐ.ടിയില്‍ അതിവേഗം ബഹുദൂരം മുന്നേറികൊണ്ടിരിക്കുകയാണ്... കഴിഞ്ഞ പത്തു വര്‍ഷത്തിന്നിടയില്‍ ഈ മേഖലയില്‍ നടത്തിയ കുതിച്ചു ചാട്ടം വിവരണാതീതമാണ്. യഥാര്‍ത്ഥത്തില്‍ ലോകം ഒരു ചെറിയ ഗ്രാമമായി മാറിയിരിക്കുന്നു. ലോകത്തിന്‍റെ ഏതു കോണില്‍ നിന്നും എത്ര അകലയുള്ളവരുമായും ആശയ വിനിമയം നടത്തുന്നത് പരസ്പരം മുഖാമുഖം ഇരുന്നു സംസാരിക്കുന്നത് പോലെയുള്ള പ്രതീതിയിലാണ്. കഴിഞ്ഞ തലമുറക്ക് ഭാവനയില്‍ പോലും കാണാന്‍ പറ്റാത്ത രീതിയില്‍ ലോകം കുതിച്ചു മുന്നേറി.

ഈ മാറുന്ന ലോകത്ത്‌ നാമും അതിനനുസരിച്ച് മാറിയില്ലെങ്കില്‍ നാം ഔട്ട്‌ ഓഫ് ഡേറ്റ് ആയി മാറും. നാം ലോക സാക്ഷരത ഇല്ലാത്തവരായി മാറും.. അത് കൊണ്ടു നമുക്ക് സാധിക്കാന്‍ പറ്റുന്ന മാറ്റങ്ങള്‍ക്ക്‌ നാം ശ്രമിച്ചു കൊണ്ടിരിക്കണം.. അതിനുള്ള ഒരു എളിയ ശ്രമം ആണ് ഈ ബ്ലോഗ്‌ കൊണ്ടു ഉദ്ദേശിക്കുന്നത്.. നമുക്കറിയാം നാം ഒരു ഇമെയില്‍ ഗ്രൂപ്പ്‌ ഉണ്ടാക്കി അതില്‍ ഉണ്ടായ നല്ല പ്രതികരണങ്ങളും അതില്‍ നടക്കുന്ന ചര്‍ച്ചകളും.. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ള നമ്മുടെ നാട്ടുകാര്‍ ഒരു പീടികയുടെ തിണ്ണയില്‍ (ഇരുത്തി) ഇരുന്നു സംസാരിക്കയും വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു പ്രതീതി നമുക്ക് അനുഭവപ്പെടുന്നു..

നമ്മുടെ നാട്ടുകാരില്‍ നിന്നും ലഭിച്ച ആ പ്രതികരണം ആണ് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ കാരണം..യഥാര്‍ത്ഥത്തില്‍ നാം ഒരു ബ്ലോഗ്‌ ആയിരുന്നില്ല തുടങ്ങേണ്ടത്..ഒരു ലൈവ് സൈറ്റ്‌ തന്നെ തുടങ്ങേണ്ടതായിരുന്നു..സാമ്പത്തികചിലവ് കുറച്ചു കൂടുതല്‍ വരും എന്നുള്ളത് കൊണ്ടു മാത്രം ആണ് ഇങ്ങിനെ ഒരു ബ്ലോഗിലേക്ക് ഒതുക്കിയത്.. ദൈവം സഹായിച്ചാല്‍ നമുക്ക് അടുത്ത ഭാവിയില്‍ ഒരു സൈറ്റ്‌ തന്നെ നിര്‍മിക്കാന്‍ കഴിയും..നമുക്കും മാറുന്ന ലോകത്തോടൊപ്പം നടക്കാന്‍ ശ്രമിക്കാം.

ഈ ബ്ലോഗ്‌ കൊണ്ടു നാം ഉദ്ദേശിക്കുന്നത് നാടിനെ പറ്റിയുള്ള വിവരങ്ങള്‍ ലോകവുമായി പങ്കു വെക്കുകക എന്നുള്ളതാണ്.. നമ്മുടെ ഗ്രാമത്തിന്റെ ചരിത്രവും വര്‍ത്തമാനവും  ജീവിത തുടിപ്പുകളുമാണ് ഈ ബ്ലോഗിന്‍റെ ഉള്ളടക്കമാക്കാന്‍ നാം ഉദ്ദേശിക്കുന്നത്. അത് കൂടാതെ നാട്ടുകാരുടെ രചനകളും സാഹിത്യവാസനകളും ഇതിലൂടെ പ്രകടിപ്പിക്കാനുള്ള അവസരം കൂടി നല്‍കാന്‍ ആഗ്രഹിക്കുന്നു... കഥകളും, കവിതകളും, ലേഖനങ്ങളും, നര്‍മങ്ങളും തുടങ്ങി നാട്ടുകാരുടെ എല്ലാ സാഹിത്യ സൃഷ്ടികളും ഇതിലൂടെ പ്രസിദ്ധീകരിക്കാന്‍ നാം ആഗ്രഹിക്കുന്നു.

നാട്ടുകാരുടെ ഇന്റെര്‍നെറ്റ് ലോകത്തിലേക്കുള്ള ഒരു വലിയ കാല്‍വെപ്പായി ഇതിനെ നമുക്ക് മാറ്റാന്‍ കഴിഞ്ഞാല്‍  വലിയ ഒരു ധൌത്യമായിരിക്കും നാം നിര്‍വഹിക്കുന്നത്. ലോകത്തോടൊപ്പം നടക്കാന്‍ നമ്മുടെ നാട്ടുകാര്‍ക്കും കഴിയേണ്ടതുണ്ട്... അതിന്നു നമുക്കെല്ലാവര്‍ക്കും നിമിത്തങ്ങളായി മാറാന്‍ ശ്രമിക്കാം..

ദൈവം അനുഗ്രഹിക്കുമാറാകട്ടെ......

സ്നേഹത്തോടെ , 


ബ്ലോഗ്‌ അഡ്മിന്‍സ്.




1 comment: